ocr
പാലിയേറ്റീവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാർത്തോമാ ശാന്തി ഭവനിലെ അന്തേവാസികൾക്ക് വൈദ്യ പരിശോധന നടത്തുന്നു

ഓച്ചിറ: പാലിയേറ്റീവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ടീം ഓച്ചിറ പഞ്ചായത്തിലെ മാർത്തോമാ ശാന്തി ഭവനം സന്ദർശിച്ച് അന്തേവാസികൾക്ക് വൈദ്യ പരിശോധന നടത്തി. ജീവിത ശൈലി രോഗ നിർണയ പരിശോധനയും മരുന്നും തുടർന്ന് ഉച്ച ഭക്ഷണവും നൽകി.
ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ.ബിനോയ്‌ ഡി.രാജ്, ജില്ലാ മാസ് ആൻഡ് എഡ്യുക്കേഷണൽ മീഡിയ ഓഫീസർ എം.ദിലീപ് ഖാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിൽ ഹെൽത്ത്‌ സൂപ്പർവൈസർ പ്രദീപ്‌ വാര്യത്ത്, പബ്ലിക് ഹെൽത്ത്‌ നഴ്സ് സൂപ്പർവൈസർ എം.എ.ഷമീന, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.ആർ.മണിലാൽ, പബ്ലിക് ഹെൽത്ത്‌ നഴ്സ് സലീനാ സലാം, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ജി.ഹരികുമാർ, കാവ്യാ സലി, ഫിസിയോതെറാപ്പിസ്റ്റ് റാണി തോമസ്, സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റ് സ്റ്റാഫ്‌ നഴ്സ് ഐ.വി .സൗമ്യ, പ്രൈമറി പാലിയേറ്റീവ് നഴ്സ് ഐ.ജി.അമ്പിളി, എം.എൽ.എസ്.പി സ്റ്റാഫ്‌ നഴ്സസ്മാരായ വിനു, രശ്മി രാജ്, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സസുമാരായ എസ്.സ്മിതാ ദേവി, കെ.ജി.ഗിരിജ, ആർ.നിഷ തുടങ്ങിയവർ പങ്കെടുത്തു.