പത്തനാപുരം: കമുകുംചേരി ചെന്നിലമൺ ശ്രീ മൂർത്തിക്കാവ് ക്ഷേത്രത്തിൽ ശ്രീകോവിൽ സമർപ്പണവും പ്രതിഷ്ഠാ കർമ്മവും നടന്നു. വെട്ടിക്കവല താഴെ മംഗലത്ത് കോക്കുളത്ത് മഠത്തിൽ മാധവര് ശംഭു പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. തുടർന്ന് വിവിധ പൂജകൾക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം ഡോ.എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വി.അനിരുദ്ധൻ അദ്ധ്യക്ഷനായി. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ആരോമലുണ്ണി മുഖ്യപ്രഭാഷണം നടത്തി.എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ സെക്രട്ടറി ബി.ബിജു, പഞ്ചായത്ത് അംഗങ്ങളായ മഞ്ജു ഡി.നായർ,വി.ഹരികുമാർ,ക്ഷേത്രോപദേശക സമിതി സെക്രട്ടറി ജി.ഭുവനചന്ദ്ര പ്രസാദ്, ജി.സുധീരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നൃത്തനാടകവും നടന്നു.