കൊല്ലം: ശാരദ വിലാസിനി വായനശാലയുടെ മികച്ച പുസ്തക വായനക്കാരനായിരുന്ന രാപ്പാടത്ത് സുധാകരന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഗ്രന്ഥശാലയ്ക്ക് ഉച്ചഭാഷിണി സംഭാവന നല്കി. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ.ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ. സജിത് അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ഡോ. എം.എസ്. നൗഫൽ നവകേരള പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എസ് സെൽവി, ഗ്രാമ പഞ്ചായത്തംഗം ചിത്ര എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി എസ്.ജെ. ബിജിൻ സ്വാഗതവും ഭരണസമിതി അംഗം പി.ആർ. രാജീവ് നന്ദിയും പറഞ്ഞു.