പുനലൂർ: എസ്.എൻ.ഡി.പിയോഗം 3440ാം നമ്പർ ഇടമൺ -34 ആർ.ശങ്കർമെമ്മോറിയൽ ശാഖയിലെ ഇടമൺ ശ്രീമാടൻകാവിൽ സംരക്ഷണ ഭിത്തിനിർമ്മാണം ആരംഭിച്ചു. ശാഖ പ്രസിഡന്റ് ആർ.രാജേഷ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു.ശാഖ വൈസ് പ്രസിഡന്റ് എസ്.രാജൻ, സെക്രട്ടറി സജി, യൂണിയൻ പ്രതിനിധി അനീഷ് ഇടത്തറ പച്ച, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സന്തോഷ്,ഷാജി, തുളസീധരൻ, ബാലകൃഷ്ണൻ, അജി തുടങ്ങിയവർ പങ്കെടുത്തു.