കൊല്ലം: പേ വിഷ ബാധയുമായി ബന്ധപ്പെട്ട് ഇളമ്പള്ളൂർ ശ്രീകണ്ഠൻ നായർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്തംഗം പ്രിജി ശശിധരൻ ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റജി ജേക്കബ്ബ് അദ്ധ്യക്ഷനായി. നീലവും നാരങ്ങാവെള്ളവും നൽകിയാൽ പേ ഇളകുമെന്നത് തെറ്റിദ്ധാരണയാണെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. ജില്ലാപഞ്ചായത്തംഗം എൻ.എസ്. പ്രസന്നകുമാർ, എസ്.പി.സി.എ സെക്രട്ടറി ബി.അരവിന്ദ്, ജില്ലാ മൃഗാശുപത്രി മേധാവി ഡി. ഷൈൻകുമാർ, സീനിയർ വെറ്ററിനറി സർജൻ എസ് .ഷീജ, സി.ആർ. രാധാകൃഷ്ണൻ, സി. ജനാർദ്ദനൻ പിള്ള, സത്യരാജ്, റിജുരാജ് എന്നിവർ സംസാരിച്ചു കൊല്ലം എസ്.പി.സി.എയും മൃഗസംരക്ഷണവകുപ്പും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്