ഓയുർ: കരിങ്ങന്നൂർ ശ്രീ ഭദ്രകാളി ഭൂവനേശ്വരി ചാമുണ്ഡി ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃക്കൊടിയേറ്റ് മഹോത്സവം 28 വൈകിട്ട് 7.05 ന് കൊടിയേറും. ഫെബ്രുവരി 4 രാത്രി 9ന് കൊടിയിങ്ങും.

28ന് സാധാരണ ക്ഷേത്രാചാര ചടങ്ങുകൾ, 9.30 മുതൽ 12.30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും.

ഉച്ചയ്ക്ക് 12.30 അന്നദാനം. രാത്രി 8.30 മുതൽ കാക്കാരിശി നാടകം. 29ന് രാവിലെ 8.30ന് നവഹ പഞ്ചഗവ്യ കലശപൂജ തുടർന്ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ഭഗവതിസേവ.

30ന് രാവിലെ 7.30ന് ഭാഗവത പാരായണം, 9.30 മുതൽ കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, വൈകിട്ട് 6. 30ന് ദീപാരാധന, ഭഗവതിസേവ. 31ന് രാവിലെ 7.30ന് ഭാഗവത പാരായണം, വൈകിട്ട് 6.30ന് ദീപാരാധന, ഭഗവതിസേവ, സോപാനസംഗീതം. 1 ന് രാവിലെ 7.30ന് ഭാഗവത പാരായണം, 8ന് നവഗ്രഹ ഹോമം,

വൈകിട്ട് 6.30ന് ദീപാരാധന, ഭഗവതിസേവ.

2 ന്രാവിലെ 7.30ന് ഭാഗവത പാരായണം, വൈകിട്ട് 6.30ന് ദീപാരാധന, ഭഗവതിസേവ. 7ന് ആത്മീയ പ്രഭാഷണം.3ന് പള്ളിവേട്ട മഹോത്സവം, വൈകിട്ട് 7.30ന് ആത്മീയ പ്രഭാഷണം, രാത്രി 8 മുതൽ സിനിമാറ്റിക് വിഷ്വൽ ഡ്രാമ, രാത്രി 11 ന്‌ ശ്രീഭൂതബലി. തുടർന്ന് പള്ളിവേട്ട.

4 ന് തിരു ആറാട്ട്, രാവിലെ 7ന് പൊങ്കാല, 8.30ന് കഞ്ഞി സദ്യ, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് എഴുന്നള്ളത്ത്. 6.30ന് ദീപാരാധന. തുടർന്ന് കരിങ്ങന്നൂർ പൂരം. പഞ്ചാരിമേളം രാത്രി 9ന് ആറാട്ട് ബലി. തുടർന്ന് ദേവിമാർക്ക് ക്ഷേത്രക്കുളത്തിൽ ആറാട്ട് , തിരിച്ച് എഴുന്നള്ളിക്കൽ, തൃക്കൊടിയിറക്ക്, കലശാഭിഷേകം, പൂജ ആശുകൊട്ടി നടഅടയ്ക്കൽ.