അഞ്ചൽ: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ സന്ദർശിച്ചു. സ്കൂൾ ലോക്കൽ മാനേജർ ഫാ.ബോവസ് മാത്യു, പ്രിൻസിപ്പൽ മേരി പോത്തൻ, വൈസ് ചെയർമാൻ കെ.എം.മാത്യു, തുടങ്ങിയവർ ചേർന്ന് ബിഷപ്പിനെ സ്വീകരിച്ചു. ബിഷപ്പ് സ്കൂൾ അദ്ധ്യാപകരെ അഭിസംബോധന ചെയ്തു. ആയൂർ ജില്ലാ വികാരി ഫാ.ജോൺ അരീയ്ക്കൽ, അഞ്ചൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ചാപ്ലയിൻ ഫാ.അലക്സ് കളപ്പില എന്നിവരെയും ബിഷപ്പ് റാഫേൽ തട്ടിൽ സന്ദർശിച്ചു.