photo
കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ. രമേശ്‌ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ എ.അഭിലാഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ കെ.മിനി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ആർ. പ്രശാന്ത്, ബിജു എബ്രഹാം, വി.കെ.ജ്യോതി, എസ്. ഓമനക്കുട്ടൻ പിള്ള, ബ്ലോക്ക്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. തങ്കപ്പൻ, സജനി ഭദ്രൻ, എം.ശിവപ്രസാദ്, ദിവ്യ സജിത്, കെ.ഐ.ലതീഷ്, മിനി അനിൽ, ഗീതാ ജോർജ്, എസ്.എച്ച്. കനകദാസ്, ബി.ഡി.ഒ ആർ.ദിനിൽ, വി.മഹേഷ്‌ എന്നിവർ സംസാരിച്ചു.