
കരുനാഗപ്പള്ളി: കോൺഗ്രസ് നേതാവും നിയമസഭാ മുൻ സ്പീക്കറുമായിരുന്ന എ.സി.ജോസിന്റെ 8ാമത് ചരമവാർഷികം ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി ) കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ ആചരിച്ചു. അനുസ്മരണ യോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ചവറ ഹരീഷ്കുമാർ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ കെ.ജി.രവി, എം.അൻസാർ, എൽ.കെ.ശ്രീദേവി, ഫെഡറേഷൻ നേതാക്കളായ ആർ.ദേവരാജൻ, രമാ ഗോപാലകൃഷ്ണൻ, കുരീപ്പുഴ യഹിയ, മാരൂർ രാജൻപിളള, കലയപുരം ശിവൻപിള്ള, വി.മനോഹരൻ, കുണ്ടറ സുബ്രഹ്മണ്യൻ, മാധവൻപിള്ള, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, കൃഷ്ണകുമാർ സുഭാഷ്ബോസ്, നിസാർ, കല്ലേലിഭാഗം ബാബു, ഡി.വിജയൻ, രാജു കണ്ണേത്ത്, റംല, മണി, ആശ, നദീറ കാട്ടിൽ, ജി.മണിയൻപിള്ള, ഹനീഫാകുഞ്ഞ് എന്നിവർ സംസാരിച്ചു.