ns
ശൂരനാട് തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപന സമ്മേളനം മന്ത്രി കെ. .രാജൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: സംസ്ഥാനത്ത് അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിന് വേണ്ടിയുള്ള പട്ടയ മിഷനിലേക്ക് സർക്കാർ കടക്കുകയാണെന്ന് മന്ത്രി രാജൻ പറഞ്ഞു. ശൂരനാട് തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഭൂമിയുടെ എല്ലാ ക്രയ വിക്രയങ്ങളും സുതാര്യമാകുന്ന വിധത്തിൽ 'എന്റെ ഭൂമി' എന്ന പേരിൽ സംയോജിത വെബ് പോർട്ടൽ സംവിധാനം നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. കാപെക്സ് ചെയർമാൻ എം. ശിവശങ്കര പിള്ള, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ശ്രീജ,ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗീതാകുമാരി,ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സി.രാജി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ശശികല, പുഷ്പകുമാരി, ജില്ലാ കളക്ടർ എൻ.ദേവിദാസ്,സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, എ.ഡി.എം ആർ.ബീനാ റാണി,തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥ‌ർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സ്മാർട്ട്‌ വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി പ്ലാൻ ഫണ്ട് 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനർനിർമാണം.