t
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മഹി​ള കോൺ​ഗ്രസ് പ്രവർത്തകർ കളക്ടറുടെ ചേംബറി​നു മുന്നി​ൽ പ്രതി​ഷേധി​ക്കുന്നു

കൊല്ലം: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് എ.ഐ.സി.സി അംഗം അഡ്വ. ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. മഹിള കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആരോപണ വിധേയരായ ഡി.ഡി.പിയെയും പബ്ലിക് പ്രോസിക്യൂട്ടറെയും അറസ്റ്റ് ചെയ്യണം. പിണറായി ഭരണകാലത്ത് ആർക്കും തന്നെ സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണ്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ വനിതയ്ക്ക് പോലും നീതി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ സാധാരണക്കാരുടെ അവസ്ഥ ഏറെ ദയനീയമാകുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. തുർന്ന് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഫേബ സുദർശനൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ യു. വഹീദ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജലജ, സുബി നുജും, സുവർണ, കുമാരി രാജേന്ദ്രൻ, ബീന ജെയിംസ്, രാഗിണി, ബ്രിജിത്ത്, ഇന്ദിര, ശാലിനി, അഡ്വ.സിന്ധു വിനോദ് എന്നിവർ നേതൃത്വം നൽകി.