കൊല്ലം: സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് സെറ്റ്കോ ജില്ലാ നേതൃയോഗം ആഹ്വാനം ചെയ്തു.

ആർജ്ജിതാവധി ആനുകൂല്യങ്ങൾ കവർന്നെടുത്തും ശമ്പള പരിഷ്‌കരണ കുടിശിക നിഷേധിച്ചും പതിനെട്ട് ശതമാനം വരുന്ന ആറുഗഡു ക്ഷാമബത്ത കുടിശികയാക്കിയും ജീവനക്കാരെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്. മെഡിസെപ് ആരോഗ്യ സുരക്ഷ പദ്ധതിയും അട്ടിമറിച്ചു.

ഭരണക്കാരുടെ ആഡംബര യാത്രകളും ധൂർത്തും ധനകാര്യ മാനേജ്മെന്റിന്റെ തോൽവിയും ഉണ്ടാക്കിയ കടക്കെണി ജീവനക്കാരുടെ ചുമലിൽ വച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

ചുഷക ഭരണത്തിനെതിരായ സമരത്തിൽ ഐക്യത്തോടെ അണിചേരാൻ സെറ്റ്കോ ജില്ലാ നേതൃയോഗം ആഹ്വാനം ചെയ്തു.

എം.സൈഫുദ്ദീൻ മുസലിയാർ, ഷാനവാസ്, നുജുമുദ്ദീൻ, എം.എ.ഹക്കിം, മുഹമ്മദ് യാസർ, അഹമ്മദ് ഉഖൈൽ, നാസിമുദ്ദീൻ, നിസാമുദ്ദീൻ, അജ്‌മൽ ജമാൽ, ഹിലാൽ മുഹമ്മദ്, ഹാഷിർ തുടങ്ങിയവർ സംസാരിച്ചു.