
കൊട്ടാരക്കര: വിലങ്ങറ മയിലാടുംപൊയ്ക ചെറുപൊയ്കയിൽ ഷൈനി ഭവനിൽ പരേതനായ എം.ബേബിയുടെ ഭാര്യ ഏലിയാമ്മബേബി (67, തങ്കമ്മ) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് വിലയന്തൂർ എബനേസർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ ഷൈനി ബേബി, ഷൈജു ബേബി. മരുമകൾ: മിനി ഷൈജു.