കൊല്ലം: എസ്.എൻ.വനിത കോളജിൽ എൻ.എസ്.എസിന്റെ ഭാഗമായ 'കരുതൽ' പദ്ധതി പ്രകാരമുള്ള സഹായം ലഭ്യമാക്കൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മനുഷ്യത്വത്തിന്റെ മറ്റൊരു പേരാണ് എൻ.എസ്.എസ് എന്ന് മന്ത്രി പറഞ്ഞു. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തികൾക്കുള്ള ലാപ്ടോപ്പ്, വീൽചെയർ, പുസ്തകങ്ങൾ എന്നിവയുടെ വിതരണവും മന്ത്രി നടത്തി. എം.നൗഷാദ്.എം.എൽ.എ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ അശ്വതി സുഗുണൻ, സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ആർ.എൻ.അൻസർ, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ.എസ്.ശേഖരൻ, എൻ.എസ്.എസ് ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ ഡോ.ജി.ഗോപകുമാർ, സ്റ്റാഫ് അസോ. സെക്രട്ടറി ഡോ.സീന ഗോപിനാഥ്, സെനറ്റ് മെമ്പർ ഡോ.യു.എസ്.നിത്യ, പി.ടി.എ സെക്രട്ടറി എം.ലാലിനി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സോന ജി.കൃഷ്ണൻ,‌‌ ഡോ.ഡി.ദേവിപ്രിയ എന്നിവർ പങ്കെടുത്തു.