ncc-

കൊല്ലം: പെരുമൺ എൻജി. കോളേജിലെ നേവൽ എൻ.സി.സി കേഡറ്റും രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് എൻജി. വിദ്യാർത്ഥിയുമായ എം.പി.അച്യുതൻ 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

പെരുമൺ എൻജി. കോളേജിൽ നിന്ന് ആദ്യമായി റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച എൻ.സി.സി കേഡറ്റാണ് എം.പി.അച്യുതൻ. വാളത്തുങ്കൽ സരയൂനഗർ പഞ്ചമം വീട്ടിൽ എം.എ.പ്രവീണിന്റെയും (കെ.എസ്.ഇ.ബി അസി. എൻജിനിയർ, പുനലൂർ) ഡോ. എസ്.റീജയുടെയും (അദ്ധ്യാപിക, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, ചാത്തന്നൂർ) മകനാണ്.