കൊല്ലം: പെൺമക്കളെ തടഞ്ഞുനിറുത്തി നിരന്തരം ശല്യം ചെയ്തയാളെ കൊലപ്പെടുത്തിയെന്ന കേസിൽ പിതാവുൾപ്പെടെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു.
കൊല്ലം അഞ്ചാം അഡീഷണൽ സെഷൻസ് ജഡ്ജ് ആർ.ബിന്ദുവാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. തേവലക്കര അരിനല്ലൂർ മല്ലകത്ത് കിഴക്കേതിൽ വീട്ടിൽ വിനീത്.വി.പിള്ള (35), സരസൻ പിള്ള (55), തട്ടയിൽ വീട്ടിൽ നെൽസൺ (47), ഒറ്റപ്ളാവിള വീട്ടിൽ ജാക്സൺ (31), കോട്ടൂർ പടിഞ്ഞാറ്റേതിൽ വീട്ടിൽ മിഥുൻ കുമാർ (27) എന്നിവരെയാണ് കോടതി വിട്ടയച്ചത്.
പ്രതികൾ രഞ്ജിത്തിന്റെ വീട്ടിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
2019 ഫെബ്രുവരി 28ന് രാത്രി 10.30നായിരുന്നു കേസിനാസ്പദമായ സംഭവം.
ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവച്ചു. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ ഇ.ഷാനവാസ് ഖാൻ, തേവലക്കര സലിം, ശ്യാമപ്രസാദ് എന്നിവർ കോടതിയിൽ ഹാജരായി.