കൊല്ലം: ആനേപ്പിൽ കുടുംബ സമിതിയുടെ കുടുംബസംഗമവും 24-ാമത് വാർഷികാഘോഷവും 26ന് കൊല്ലം ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ നടക്കും. രാവിലെ 9.30ന് പ്രസിഡന്റ് ഡോ.പി.രമേശൻ പതാക ഉയർത്തും. തുടർന്ന് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്യും. രക്ഷാധികാരി എ.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ടി.ജി.സുരേഷ് കുടുംബ വിവരണം നടത്തും. സെക്രട്ടറി ഡോ.ഡി. സുജിത്ത് റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.
പ്രസിഡന്റ് ഡോ.പി.രമേശൻ ഉപഹാര സമർപ്പണം നടത്തും. കുടുംബത്തിലെ ഉന്നതസ്ഥാനീയരെ രക്ഷാധികാരി ഡോ.ടി.ജി.യോഗരാജനും കുടുംബത്തിലെ പ്രശസ്തരെ സ്ഥാപക പ്രസിഡന്റ് സി.കെ.സ്വാമിനാഥനും ആദരിക്കും. തയ്യൽ മെഷീൻ വിതരണം അഡ്വ.സി.ശ്രീകുമാർ നിർവഹിക്കും. മുൻ മേയർ പത്മലോചനൻ, റാംജോയ്, കെ.ശരത് ചന്ദ്രൻ, പി.രതീഷൻ, രാമഭദ്രൻ, പി.കെ.സുഗതൻ, ശശിധരൻ കടവൂർ, ഡോ.എൽ.വിനയകുമാർ, രാജ് കുമാർ (ഉണ്ണി), കെ.കുരീപ്പുഴ വിജയൻ, ഡോ.എസ്. രുഗ്മിണി രാജൻ, ഡി.ശശിധരൻ, ശ്രീജിത്ത് ശ്രീകുമാർ, കെ.എസ്.ബാലചന്ദ്രൻ, ബി.സുലേഖ, റിനി സുഭാഷ് എന്നിവർ സംസാരിക്കും. ജോ.സെക്രട്ടറി ഡോ. പ്രൊഫ ബിജു പുഷ്പൻ സ്വാഗതവും ജോ.സെക്രട്ടറി എൻ.യതീന്ദ്രൻ നന്ദിയും പറയും. കടുംബത്തിലെ വനിതകൾ സംഘ നൃത്തം അവതരിപ്പിക്കും.
ഉച്ചയ്ക്ക് 1.30 ന് ഉച്ചഭക്ഷണം, 3 ന് കലാപരിപാടികൾ, രാത്രി 7 ന് സമാപന സമ്മേളനം ഡോ.പി.ആർ.ശ്രീദേവി യോഗരാജൻ ഉദ്‌ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ.പി.രമേശൻ അദ്ധ്യക്ഷത വഹിക്കും. ശോഭന പ്രബുദ്ധൻ, അജിത് അനിരുദ്ധൻ, ഡി.സുഭാഷ്, കൃഷ്ണൻ സ്വാമിനാഥൻ, പി.അജിത് കുമാർ, ലൗജികുമാർ, അനിസ്യ ജയപാലൻ എന്നിവർ സംസാരിക്കും. ഗിരി പ്രിയകുമാർ സ്വാഗതവും ഗിരി കൃഷ്ണകുമാർ നന്ദിയും പറയും.