
കുണ്ടറ: വാഹനാപകടത്തിൽ പരിക്കേറ്റ മലക്കപ്പാറ സ്റ്റേഷനിലെ സി.പി.ഒ കാഞ്ഞിരകോട് മായംകോട് കാഞ്ഞിരംവിള തെക്കതിൽ (തണൽ) വീട്ടിൽ വിൽസൺ (40) മരിച്ചു. ഷോളയാർ റോഡിൽ അമ്പലപ്പാറയിലായിരുന്നു അപകടം. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഫെറോന ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജസില. മക്കൾ: ദിയ, അഹാന.