mla-
എം.എൽ.എ ഫണ്ട് വിനിയോഗിച്ച് തൊടിയൂർ പഞ്ചായത്ത് ഏഴാം വാർഡിൽ നിർമ്മിച്ച റോഡുകളുടെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

തൊടിയൂർ : സി.ആർ. മഹേഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച തൊടിയൂർ ഗ്രാമപഞ്ചായത്ത്‌ ഏഴാം വാർഡിലെ മീനത്തതിൽ - പാറപ്പുറം കോളനി റോഡും നിസാമുദ്ദീൻ റോഡും ഗതാഗതത്തിനായി തുറന്നുകൊടുത്തു. പ്രദേശവാസികളുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് ഈ റോഡുകൾക്ക് 2022-23 സാമ്പത്തിക വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചതെന്ന് റോഡുകൾ ഉദ്ഘാടനം ചെയ്ത സി. ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. തൊടിയൂർ പഞ്ചായത്തിൽ റോഡുകൾക്ക് മാത്രം ഈ വർഷം 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എത്രയും വേഗം ഈ റോഡുകളുടെ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ. എ പറഞ്ഞു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.ഒ.കണ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്‌നജവാദ്, ഷാനിമോൾ പുത്തൻവീട്, ചിറ്റുമൂല നാസർ,ഷാജി, പ്രഭാകരകുറുപ്പ്, ജയചന്ദ്രൻപിള്ള, വേണു ഗോപാൽ, റിയാസ്, ഹസീന, രാജുക്കുട്ടൻ എന്നിവർ സംസാരിച്ചു.