malanada-
മലനടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിച്ച പുതിയ ബസ് സർവീസ് സി.ആർ.മഹേഷ് എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്യുന്നു

കരുനാഗപ്പള്ളി: മലനടയിൽ നിന്ന് രാവിലെ 5ന് ആരംഭിച്ച് ചക്കുവള്ളി, പതാരം, കുമരംചിറ , സോമവിലാസംചന്ത, ഇടക്കുളങ്ങര,കരുനാഗപ്പള്ളി വഴി തിരുവനന്തപുരം വരെയും തിരികെ വൈകിട്ട് തിരുവനന്തപുരത്തുനിന്ന് തിരിച്ച് രാത്രി 9 ന് കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തി മലനടയിലേക്കും പോകുന്ന പുതിയ ബസ് സർവീസ് ആരംഭിച്ചു. സർവീസിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വച്ച് സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. വർഷങ്ങളായുള്ള പൊതുജനങ്ങളുടെ ആവശ്യപ്രകാരം എം.എൽ.എ ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് സർവീസ് ആരംഭിച്ചത്. ഈ പ്രദേശത്തേക്ക് രാത്രി ബസുകൾ ഇല്ലാത്ത അവസ്ഥയിലാണ് പുതിയ സർവീസ് ആരംഭിച്ചത്. കെ.എസ് .ആർ.ടി.സി ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.