കൊല്ലം: എസ്. അനീഷ്യയുടെ ആത്മഹത്യയിൽ സുതാര്യമായ അന്വേഷണം വേണമെന്ന് ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

നിലവിൽ ആരോപണ വിധേയരിൽ പ്രധാനിയുടെ അതേ തസ്തികയിൽ ഉള്ളയാളെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. സ്വാധീനിക്കാൻ കഴിയുന്ന തരത്തിലുള്ള അന്വേഷണം നീതി നിഷേധമാണ്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലുള്ള അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ ആണ് വേണ്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ് അഡ്വ. ജി.ശുഭദേവൻ പറഞ്ഞു.