കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് മെഷീൻ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന വോട്ട് വണ്ടി ജില്ലയിൽ പ്രയാണം ആരംഭിച്ചു. ജില്ലാ കളക്ടർ എൻ.ദേവിദാസ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.
കന്നി വോട്ടർമാർക്ക് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വോട്ടിംഗ് നടപടിക്രമം പരിചയപ്പെടുത്തുകയും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കുകയാണ് ലക്ഷ്യം. എല്ലാവർക്കും വോട്ടിംഗ് യന്ത്രത്തെക്കുറിച്ചും വിവി പാറ്റിനെ കുറിച്ചും കൃത്യമായ വിവരം നൽകി.