കൊല്ലം: കേരള റവന്യു ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ 34-ാം വാർഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന റവന്യു വകുപ്പ് ജീവനക്കാർക്കായി കലാ - കായിക മത്സരങ്ങളും ലേഖന രചനാ മത്സരവും സംഘടിപ്പിക്കുന്നു.
29ന് വിവിധ കലാ മത്സരങ്ങൾ ജോ. കൗൺസിൽ ജില്ലാ കമ്മിറ്റി ഹാളിൽ നടക്കും. സംസ്ഥാന തല ക്വിസ് മത്സരവും അന്നേ ദിവസം നടക്കും. 31ന് റവന്യു ജീവനക്കാർക്കായി ചെസ് ചാമ്പ്യൻഷിപ്പ്. ഫെബ്രുവരി 4ന് കൊല്ലം ഇരുമ്പ് പാലത്തിന് സമീപമുള്ള ടോറസ് സ്‌പോർട്‌സ് ക്ലബിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വിവിധ കായിക മത്സരങ്ങളും ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റും. ഇതോടൊപ്പം രണ്ട് വിഷയങ്ങളിൽ ലേഖന രചനാ മത്സരങ്ങളും സംഘടിപ്പിക്കും. 'ഭൂപരിഷ്‌കരണ നിയമം കേരള വികസനത്തിൽ വഹിച്ച പങ്ക്', കൊവിഡ് കാലം എന്റെ ഓർമ്മയിൽ' എന്നിവയാണ് ലേഖന രചനാ മത്സരത്തിന്റെ വിഷയങ്ങൾ. 28 നുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9847803156, 9895503721.