കൊല്ലം: ബഡ്സ് നിയമവ്യവസ്ഥ മറികടന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും ആവശ്യപ്പെട്ടിട്ട് തിരികെ നൽകാതിരിക്കുകയും ചെയ്ത കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്, ഇതരഭാരവാഹികൾ എന്നിവരുടെ സ്ഥാവര ജംഗമ വസ്തുക്കൾ താത്കാലികമായി കണ്ടുകെട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
സ്വത്ത് കണ്ടുകെട്ടുന്നതിന് ബന്ധപ്പെട്ട തഹസിൽദാർമാരെ ചുമതലപ്പെടുത്തി. സ്വത്ത് വിൽപ്പന തടയുന്നതിന് വിവരങ്ങളുടെ പട്ടിക ജില്ലാ രജിസ്ട്രാർക്ക് ലഭ്യമാക്കും.
തട്ടിപ്പ് കേസുകളുടെ തൽസ്ഥിതി ജില്ലാ പൊലീസ് മേധാവികളാണ് കൈമാറേണ്ടത്. പ്രതികളുടെ ഉടമസ്ഥതതയിലുള്ള വാഹനങ്ങളുടെ വിവരം ആർ.ടി.ഒ പൊലീസ് മേധാവിക്ക് കൈമാറണം.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്ക് ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി. എല്ലാ ദേശസാത്കൃത/ഷെഡ്യൂൾഡ് ബാങ്ക് മേധാവികൾക്കും വിവരം കൈമാറാനും നിർദ്ദേശിച്ചു.