arrest



കൊല്ലം: ഹോട്ടൽ ജീവനക്കാരനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. ചാത്തന്നൂർ പള്ളിപടിക്കലിൽ ലിജു (42), മയ്യനാട്, അക്കരത്തോട്ടത്തിൽ വിനു (31), ആക്കോലിൽ, കോട്ടൂർ വെളിയിൽ അനു എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.

ഞായറാഴ്ച രാത്രി 10.45നായി​രുന്നു സംഭവം. മയ്യനാടുള്ള കടയിലെത്തി​യ പ്രതി​കൾ മുക്കം സ്വദേശിയായ സജീറി​നെയാണ് മർദ്ദി​ക്കുകയും വെട്ടി​ പരി​ക്കേൽപ്പി​ക്കുകയും ചെയ്തത്. ഭക്ഷണം തീർന്നെന്ന് അറിയിച്ചതാണ് പ്രകോപന കാരണം. പ്രതികൾ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചു വരുത്തി സജീറിനെ മർദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതി ലിജു വാൾ ഉപയോഗിച്ച് വെട്ടി. കട ഉടമയായ സജീവിനെയും സാധനം വാങ്ങാനെത്തിയ മറ്റൊരാളെയും പ്രതികൾ മർദ്ദിച്ചു. സജീർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായി​രുന്നു അറസ്റ്റ്. ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ് കുമാർ, അജിത്ത്, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.