കൊല്ലം: കേരളകൗമുദിയും എക്സൈസ് ഡിപ്പാർട്ട്മെന്റും മയ്യനാട് കെ.പി.എം മോഡൽ സ്കൂളും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഇന്ന് ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.കെ.പ്രദീപ് ഉദ്ഘാടനം ചെയ്യും. സ്കൂൾ എക്സിക്യുട്ടീവ് ഡയറക്ടറും ട്രസ്റ്റിയുമായ ഡോ. സജിത്ത് വിജയരാഘവൻ അദ്ധ്യക്ഷനാകും. മഹാത്മ എഡ്യൂുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. പി.കെ.സുകുമാരൻ മുഖ്യപ്രഭാഷണം നടത്തും. വിമുക്തി അസി. എക്സൈസ് ഇൻസ്പെക്ടർ എ. ഷഹറുദ്ദീൻ ക്ലാസ് നയിക്കും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.കലാമുദ്ദീൻ എന്നിവർ ആശംസ അർപ്പിക്കും. സ്കൂൾ പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ബിനു.ആർ.അനുജൻ നന്ദിയും പറയും.