
കൊല്ലം: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. പിനാക്കൽ, ഫാസില മൻസിലിൽ മാഹീനാണ് (29) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നിന് അഞ്ചുകോയിക്കൽ ക്ഷേത്രത്തിന് സമീപത്ത് വച്ച് മാഹീന്റെ പാന്റ്‌സിന്റെ പോക്കറ്റിൽ നിന്ന് 4.66 ഗ്രാം എ.ഡി.എം.എ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.
ഇരവിപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ് കുമാർ, അജിത്ത്, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.