കൊല്ലം: ചവറയിൽ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിൽ . കുളപ്പാടം സ്വദേശിയും നിരവധി മോഷണക്കേസുകളിലെ പ്രതിയുമായ സെയ്ദലിയാണ്(19) ചവറപൊലീസിന്റെ പിടിയിലായത്.

19ന് രാത്രി 1.45ന് പന്മന വടക്കുംതല കുറ്റവട്ടത്ത് പടീറ്റതിൽ എന്ന വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് സെയ്ദലി പിടിയിലായത്. ബൈക്ക് ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചവറപൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.തുടർന്ന കഴിഞ്ഞ ദിവസം ചവറയിൽ നിന്ന് ബൈക്കുമായി സെയ്ദലി പിടിയിലാകുകയായിരുന്നു.13ന് അഞ്ചാലുംമൂട് ചെമ്മക്കാട് മേൽപ്പാലത്തിന് സമീപത്തെ കരുമാലിൽ ഏജൻസീസ് എന്ന കടയിലെ മേശയിൽ നിന്ന് 3000രൂപ മോഷ്ടിച്ച കടന്ന് കളഞ്ഞ സംഭവത്തിലും ഇയാൾ പ്രതിയാണ്.

വരും ദിവസങ്ങളിൽ സെയ്ദലിയെ തെളിവെടുപ്പിനും മറ്റുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ചവറ സി.ഐ. കെ. ആർ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.