പത്തനാപുരം: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. പിറവന്തൂർ സുധീർ മൻസിലിൽ സുധീർ - ഷംലാബീവി ദമ്പതികളുടെ മകളും പുനലൂർ ജി.എച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമായ അൽഫിയയാണ് (14) മരിച്ചത്.

ശനിയാഴ്ച വൈകിട്ട് 3 ഓടെ ട്യൂഷൻ ക്ളാസിന് അലിമുക്കിൽ പോകാൻ വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങവേ കാറിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10 ഓടെ മരിച്ചു. പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാത്രി 7 ഓടെ വീട്ടിലെത്തിച്ച ശേഷം പിറവന്തൂർ ജുമാ മസ്ജിദിൽ കബറടക്കി. സഹോദരൻ: മുഹമ്മദ് അൻസൽ.