കരുനാഗപ്പള്ളി: കരുനാഗപ്പള്ളി വിമുക്തി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 26ന് വൈകിട്ട് 5ന് അഴീക്കൽ ബീച്ചിൽ റിപ്പബ്ലിക് ദിനഘോഷവും ലഹരി വിരുദ്ധ സായാഹ്ന സദസും കലാ സന്ധ്യയും സംഘടിപ്പിക്കുന്നു.

എം.എൽ.എമാരായ സി.ആർ.മഹേഷ്, യു.പ്രതിഭ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. വയലിനിസ്റ്റ് അഭയ് ബിജുവും കീബോഡിസ്റ്റായ ആൻജോ ജോണും സംഘവും അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷനും തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അവതരിപ്പിക്കുന്ന കലാപരിപാടിയും ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ലഘു വീഡിയോയും ബീച്ചിൽ പ്രദർശിപ്പിക്കുമെന്ന് വിമുക്തി പഠന കേന്ദ്രം ചെയർമാൻ പി.എൽ.വിജിലാൽ, പഠന കേന്ദ്രം കൺവീനർ എസ്.ആർ.ഷെറിൻ രാജ് എന്നിവർ അറിയിച്ചു.