ഓച്ചിറ: കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഓച്ചിറ ഗവ.ഐ.ടി.ഐ എന്റർപ്രണർ ഡെവലപ്പ്മെന്റ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന സംരംഭകത്വ ബോധവത്കരണ സെമിനാർ അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ എം.അജികുമാർ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ പി.എസ്.സാജു അദ്ധ്യക്ഷനായി. ഓച്ചിറ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സി.കെ.ദീപ്തി , ഇൻസ്‌ട്രക്ടർമാരായ ഇന്ദിര സെജി, എ.ഷമീറ , ആർ.അനുമോൻ , ആർ.ബാലു ,കൃഷ്ണ ട്രെയിനീസ് പ്രതിനിധികളായ രേവതി, ഐശ്വര്യ, പി.ടി.എ വൈസ് പ്രസിഡന്റ് ദേവദാസ് തുടങ്ങിയവർ സംസാരിച്ചു. ആലപ്പുഴ കാനറാ ബാങ്ക് ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടർ എസ്. കൃഷ്ണകുമാർ വ്യവസായ സംരംഭകത്വം എന്ന വിഷയത്തിലും മുൻ വ്യവസായ വികസന ഓഫീസർ പി.എൻ.ലത കലാലയത്തിൽ ഇ.ഡി ക്ലബ്ബിന്റെ ലക്ഷ്യവും പ്രവർത്തനവും എന്ന വിഷയത്തിലും കരിയർ കൺസൾട്ടന്റ് ബാലു ആർ .കൃഷ്ണ തുടങ്ങിയവർ വിദ്യാർത്ഥികൾക്കുള്ള ബോധവത്ക്കരണ ക്ലാസും നയിച്ചു.