പുനലൂർ: പുനലൂർ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷം നാളെ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30ന് പുനലൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ പി.എസ്.സുപാൽ എം.എൽ.എ പതാക ഉയർത്തും. പൊതുസമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി.ഉദ്ഘാടനം ചെയ്യും. തഹസിൽദാർ കെ.എസ്.നസിയ അദ്ധ്യക്ഷയാകും. നഗരസഭ വൈസ് ചെയർമാൻ ഡി.ദിനേശൻ, പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, വാർഡ് കൗൺസിലർ നിമ്മി എബ്രഹാം, ഡിവൈ.എസ്.പി.ബി.വിനോദ്,ഡി.ഇ.ഒ.എൽ.മിനി, എ.ഇ.ഒ.ഡി.അജയകുമാർ,ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ വി.വിഷണുദേവ്, നെടുംങ്കയ നാസർ,കലയനാട് ബാനർജി തുടങ്ങിയവർ സംസാരിക്കും. നഗരസഭ ചെയർപേഴ്സൺ ബി.സുജാത സമ്മാന ദാനം നടത്തുമെന്ന് റിപ്പ്ബ്ലിക് ദിനാഘോഷകമ്മിറ്റി ജനറൽ കൺവീനർ വി.വിഷ്ണുദേവ്, പി.ബാനർജി, ഖുറേഷി, സുരേഷ് ശിവദാസ്,ബിജു,നെടുംങ്കയം നാസർ എന്നിവർ അറിയിച്ചു.