കൊല്ലം: അദ്ധാപകരും സർക്കാർ ജീവനക്കാരും നടത്തിയ സൂചന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.എ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യു.ഡി.എഫ് അനുകൂല അദ്ധ്യാപക- സർവ്വീസ് സംഘടനകൾ സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തിയത്. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, സെക്രട്ടറി എസ്. ശ്രീ ഹരി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബി. ജയചന്ദ്രൻ പിള്ള, എ. ഹാരിസ്, സി.സാജൻ, ട്രഷറർ ബിനോയ് കൽപകം, പ്രിൻസി റീനാ തോമസ്, ഗ്ലീന, ശാന്തകുമാർ, ബിജുമോൻ, ദീപു ജോർജ്, ദിനിൽ മുരളി, എം.ആർ.ഷാ, ഇന്ദിര, സുരേഷ്, യേശുദാസ്, പ്രദീപ്, ഷിബു, ബിജു സ്റ്റീഫൻസൺ, യൂസഫ് ചേലപ്പളളി, സുമേഷ് ദാസ് എന്നിവർ നേതൃത്വം നൽകി