കൊല്ലം: കേരള സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വത്തിൽ നൂറിൽപ്പരം പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ച് കരിയർ എക്സ്പോ ഫെബ്രുവരി 3ന് കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ സംഘടിപ്പിക്കും. ആയിരത്തിൽപ്പരം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന എക്സ്പോയിലേക്ക് പ്രവേശനം സൗജന്യമാണ്. ഫോൺ: 7907565474, 0471-2308630.