
കിഴക്കേകല്ലട: സി.വി.കുഞ്ഞുരാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ആഘോഷ്.എസ്.ദാസ് പരേഡിലും നവനീത് കൃഷ്ണൻ വയലിൻ മ്യൂസിക്കിലും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും.
സി.വി.കെ.എം സ്കൂളിൽ നിന്ന് ആദ്യമായാണ് കുട്ടികൾക്ക് അവസരം ലഭിക്കുന്നത്. സെവൻ കേരള ബറ്റാലിയനിലെ കേഡറ്റുകളാണ് ഇരുവരും. പ്ലസ്ടു വിദ്യാർത്ഥിയായ ആഘോഷ്.എസ്.ദാസ് ചിറ്റുമല കൈലാസത്തിൽ ഷൺമുഖദാസിന്റെയും സ്മിതാ ദാസിന്റെയും മകനാണ്. നവനീത് കൃഷ്ണൻ ഇതേ സ്കൂളിലെ അദ്ധ്യാപികയായ ഷീജയുടെയും റിട്ട. പഞ്ചായത്ത് സെക്രട്ടറി പ്രസാദിന്റെയും മകനാണ്.