കൊല്ലം: കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) 28​-ാം ജന്മദിനാഘോഷവും സംസ്ഥാന നേതൃസമ്മേളനവും നാളെ രാവിലെ 10ന് പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം നടക്കും. സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹ്യ, ​സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കൾ സംസാരി​ക്കും. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലും. പത്രസമ്മേളനത്തിൽ കെ.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എസ്.പ്രഹ്ലാദൻ, സംസ്ഥാന സെക്രട്ടറി വിനീത വിജയൻ, മീഡിയ സെൽ ജനറൽ കൺവീനർ ഐവർകാല ദിലീപ് എന്നിവർ പങ്കെടുത്തു.