ns
അംബേദ്കർ സ്മാരക കമ്യൂണിറ്റി ഹാൾ

ശാസ്താംകോട്ട: നിർമ്മാണം പൂർത്തീകരിച്ചിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്യാതിരുന്ന ഭരണിക്കാവിലെ അംബേദ്കർ സ്മാരക കമ്മ്യൂണിറ്റി ഹാളിന് ശാപമോക്ഷത്തിന് വഴിയൊരുങ്ങുന്നു. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അംബേദ്കർ ഗ്രാമം എന്ന പേരിൽ ഇതിനായി പദ്ധതി തയ്യാറാക്കി 70 ലക്ഷം രൂപ അനുവദിച്ചു.

പഴയ കെട്ടിടം പൊളിച്ച് മാറ്റും

1992 ൽ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ചാണ് വിവാഹം ഉൾപ്പെട്ടയുള്ള പരിപാടികൾ നടത്തുന്നതിനായി ശാസ്താംകോട്ടയിലെ ഭരണിക്കാവിൽ കെട്ടിടം നിർമ്മിച്ചത്. ഭൂമിക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന ഭരണിക്കാവിൽ ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച കെട്ടിടം നശിക്കുന്നതിനെതിരെ കേരളാ കൗമുദി നിരവധി തവണ വാ‌ർത്ത നൽകിയിരുന്നു. പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള ലേല നടപടികൾ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.

അംബേദ്കർ കൃതികൾക്ക് പ്രാധാന്യം നൽകുന്ന ഗ്രന്ഥശാല, 250 പേരെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയം, ഓപ്പൺ സ്റ്റേജ്, ഗവേഷണ കേന്ദ്രം സംഗീത - നൃത്ത പരീശീലന കേന്ദ്രം എന്നിവ ഉൾക്കൊള്ളുന്നതാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതി.

ഡോ.പി.കെ.ഗോപൻ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്