പേരയം: പേരയം ഗ്രാമ പഞ്ചായത്തിന്റെയും പേരയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കൊല്ലം കാൻസർ കെയർ സെന്ററിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാൻസർ പരിശോധന ക്യാമ്പുകൾക്ക് തുടക്കമായി. കുമ്പളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ഒന്നാംഘട്ട ക്യാാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ. ഷേർളി, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലത ബിജു, വാർഡ് മെമ്പർ ബിനോയി ജോർജ്, മെഡിക്കൽ ഓഫീസർ ഡോ.ഷീജ ഫിലിപ്പ്, ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ് അഹമ്മദ് എന്നിവർ സംസാരിച്ചു. രണ്ടാം ഘട്ട പരിശോധന ക്യാമ്പ് ഫെബ്രുവരി 2 ന് പേരയം പഞ്ചായത്ത് ഹാളിലും മൂന്നാം ഘട്ട പരിശോധന പടപ്പക്കര നെല്ലിമുക്കം സബ് സെന്ററിൽ ഫെബ്രുവരി 13 നും നടക്കും. ജില്ലാ ആശുപത്രി ജനറൽ സർജൻ ഡോ. ജമീല ബീവി, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സി. ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.