കൊല്ലം: ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ ക്രൂരമായ മാനസിക പീഡനത്തെ തുടർന്ന് ആത്മഹ്യ ചെയ്ത അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യക്ക് നീതി ആവശ്യപ്പെട്ട് കൊല്ലം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനത്തിൽ പ്രതിഷേധം ഇരമ്പി. കൊല്ലം കോടതി വളപ്പിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി മടങ്ങിയെത്തി. ബാർ അസോ. പ്രസിഡന്റ് അഡ്വ. ബോറിസ് പോൾ, സെക്രട്ടറി അഡ്വ. കെ.ബി.മഹേന്ദ്ര എന്നിവർ സംസാരച്ചു. തുടർന്ന് കോടതി നടപടികൾ പൂർണമായും ബഹിഷ്കരിച്ചു.