photo-
കുന്നത്തൂർ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് പെൺമ എന്ന പേരിൽ നടത്തിയ വനിത കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി:കുന്നത്തൂർ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് പെൺമ എന്ന പേരിൽ വനിത കലോത്സവം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തി. കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷീജാ രാധാകൃഷ്ണൻ, ഡാനിയേൽ തരകൻ, ജനപ്രതിനിധികളായ രശ്മി രഞ്ജിത്ത്, അനീഷ്യ, അനിലാ, അരുണാമണി, പ്രഭാകുമാരി, റെജി കുര്യൻ, സൂര്യ സജി, സി.ഡി.എസ് ചെയർപേഴ്സൺ പ്രീതാ സുനിൽ, പി.ടി.അനുപമ, സെക്രട്ടറി വിനോദ് കുമാർ, ബിജി എന്നിവർ പങ്കെടുത്തു.