കൊല്ലം: ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്ന് ദേശീയ സമ്മതിദാന ദിനം ആചരിക്കും. ജില്ലാതല പരിപാടി കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10.30ന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പി.എം.മുബാറക് പാഷ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എൻ.ദേവിദാസ് അദ്ധ്യക്ഷനാകും. സബ് കളക്ടർ മുകുന്ദ് ഠാക്കൂർ മുഖ്യപ്രഭാഷണം നടത്തും. എ.ഡി.എം ആർ.ബീനാറാണി സമ്മതിദാന പ്രതിജ്ഞചൊല്ലും. ഡെപ്യൂട്ടി കളക്ടർമാരായ ബി.ജയശ്രീ, കെ.പി.ദീപ്തി, എഫ്.റോയ് കുമാർ, ജിയോ.ടി.മനോജ്, സ്വീപ് നോഡൽ ഓഫീസർ ജി.വിനോദ് കുമാർ, ശ്രീനാരായണ കോളേജിലെ അദ്ധ്യാപിക നീതുലക്ഷ്മി, മാസ്റ്റർ ട്രെയിനർ എം.റഹിം എന്നിവർ പങ്കെടുക്കും.
രാവിലെ 7.30ന് ആശ്രാമം നീലാംബരി ഓഡിറ്റോറിയത്തിന് മുന്നിൽ ബോധവത്കരണ സൈക്കിൾ റാലി സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ ഫ്ളാഗ് ഓഫ് ചെയ്യും.
മത്സര വിജയികൾ
കോളേജ് ചിത്രരചന: അക്ഷയ് ബിജു (പി.ടി.എം കോളേജ്, കടയ്ക്കൽ), ആൻ ലവീന (ഫാത്തിമ മാതാ നാഷണൽ കോളേജ്), പി.ആകാശ് (എൻ.എസ് എൻ.എസ്.എം ഐ.ടി.ഐ, ചവറ).
ക്വിസ്: എസ്.ശിവകീർത്തന/എം.ഗോപിക (ഡി.ബി കോളേജ്, ശാസ്താംകോട്ട), ബി.എസ്.വർഷ/ജെ.ജയലക്ഷ്മി (എസ്.എൻ കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ്, കൊല്ലം), അവന്തിക സുബ്രഹ്മണ്യം/എ.വൈഷ്ണവ (എസ്.എൻ വനിതാ കോളേജ്, കൊല്ലം)
ഹൈസ്കൂൾ ചിത്രരചന: ഗോപിക കണ്ണൻ (എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ, കൊല്ലം), അനന്യ.എസ്.സുഭാഷ് (വിമലഹൃദയ സ്കൂൾ, കൊല്ലം), എൻ.ഷെഹിനാസ് (ജി.വി എച്ച്.എസ്.എസ്, ചാത്തന്നൂർ).
ഹയർ സെക്കൻഡറി ക്വിസ്: എ.ആർ.അനന്തലക്ഷ്മി/ബി.കാശിനാഥ് (ജി.എച്ച്.എസ് എസ്, അയ്യൻകോയിക്കൽ), പ്രാർത്ഥന വേണുഗോപാൽ/ആലിയ (വിമലഹൃദയ സ്കൂൾ, കൊല്ലം), മീര കിരൺ/കെ.എസ്.ഗൗരി (വി.വി എച്ച്.എസ്, പോരേടം).