knpy-
കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ : കോൺഗ്രസ്‌ കരുനാഗപ്പള്ളി ബ്ലോക്ക് നേതൃയോഗം ഡി.സി.സി പ്രസിഡന്റ്‌ പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ 20ൽ 20ഉം കോൺഗ്രസ്‌ നേടുമെന്ന് അദ്ദേഹം പറഞ്ഞു. 1951ബൂത്ത്‌ പ്രസിഡന്റുമാർ ജില്ലയിൽ ഉണ്ട്. അവരുടെ നേതൃ പരിശീലന ക്ലാസ് കഴിയുന്നതോടെ ഈ ജില്ലയിലെ കോൺഗ്രസ്‌ ഒരു തിരുത്തൽ ശക്തിയായി മാറും. അടുത്ത മാസം ഫെബ്രുവരി 4ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ വൈകിട്ട് 3ന് നടക്കുന്ന ബൂത്ത്‌ പ്രസിഡന്റുമാരുടെ സമ്മേളനം കോൺഗ്രസ്‌ അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മണ്ഡലങ്ങളിലും സമ്മേളനങ്ങൾ നടക്കും. ഫെബ്രുവരി 2ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് 4ന് ഷാഫി പറമ്പിൽ പങ്കെടുക്കുന്ന പൊതു സമ്മേളനം തൊടിയൂർ വെളുത്ത മണലിൽ നടത്തുവാനും ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു.