കൊല്ലം: എ.പി.പി എസ്.അനീഷ്യ ആത്മഹത്യ ചെയ്തതിന് ഉത്തരവാദികളായവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിലെ സ്ത്രീ പീഡനത്തിന്റെ ഇരയാണ് അനീഷ്യ. നിയമ സംവിധാനത്തിലെ ഉയർന്ന പദവിയിലിരുന്ന ഒരു വനിതയ്ക്ക് ഇത്തരത്തിൽ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും പ്രവർത്തകരിൽ നിന്നും മാനസിക പീഡനം ഉണ്ടായത് കേരള സമൂഹത്തിന് അപമാനമാണെന്നും കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി അഡ്വ. എം.എസ്.താര, പ്രസിഡന്റ് കെ.ജഗദമ്മ എന്നിവർ പറഞ്ഞു.