കൊല്ലം: ഐ.ഡി.പി.ഡബ്ല്യു.എ (ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ) ജില്ലാ സമ്മേളനം 28ന് രാവിലെ 10ന് കൊല്ലം പ്രസ്ക്ലബ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. മേഖലയിൽ 30 വർഷത്തിന് മുകളിൽ പ്രവർത്തിക്കുന്ന അംഗങ്ങളെ ആദരിക്കുകയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് അനുമോദനവും ഉപഹാരവും സംസ്ഥാന പ്രസിഡന്റ് മജീദ് മൈ ബ്രദർ നൽകും. സംസ്ഥാന ജനറൽ സെക്രട്ടറി റുയേഷ് കോഴിശേരി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സൈബർ നിയമങ്ങളും ചതിക്കുഴികളും എന്ന വിഷയത്തെ ആസ്പദമാക്കി സൈബർ ക്രൈം ഇൻസ്‌പെക്ടർ ഒഫ് പൊലീസ് എസ്.ജയകുമാർ ക്ലാസെടുക്കും. പത്രസമ്മേളനത്തിൽ കൊല്ലം ജില്ലാ പ്രസിഡന്റ് ജി.സുനിൽ, വൈസ് പ്രസിഡന്റ് ഹരി അമ്മൂസ്, ജോ. സെക്രട്ടറി വിനോദ് കുമാർ, സംസ്ഥാന ജോ. സെക്രട്ടറി ബിനേഷ് കുമാർ എന്നിവർ പങ്കെടുത്തു.