കുണ്ടറ: എസ്.എൻ.ഡി.പി യോഗം മുക്കൂട് 955-ാം നമ്പർ ശാഖയിലെ നവീകരിച്ച ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണവും പഞ്ചലോഹ വിഗ്രഹത്തിന്റെ പുന:പ്രതിഷ്ഠയും നടന്നു. ക്ഷേത്ര സമർപ്പണം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് ഡി. വാരിജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, നിയുക്ത യോഗം ബോർഡ് മെമ്പർ കാവേരി രാമചന്ദ്രൻ, എസ്.എൻ.ഡി.പി സംസ്ഥാന യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് സിബു വൈഷ്ണവ്, യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി, മുക്കൂട് രഘു എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി എസ്. ജലജാത്മജൻ സ്വാഗതവും ബി. മുരളീധരൻ നന്ദിയും പറഞ്ഞു.