കൊല്ലം: ഭിന്നശേഷി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന സ്‌പെഷ്യൽ എഡ്യുക്കേറ്റർമാരുടെ സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ആർ.ടി.എ) അഞ്ചാമത് സംസ്ഥാന സമ്മേളനം ഇന്നും നാളെയും ചിന്നക്കട മെറ്റിൽഡ നഗറിൽ നടക്കും. പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ്, കെ.കെ.വിനോദൻ, ആർ.സുനിത, എം.എ.അരുൺ കുമാർ, എൽദോ പി.ജോൺ എന്നിവർ സംസാരിക്കും. രാത്രി 7ന് കൊല്ലം ടൗൺ യു.പി.എസിൽ നടക്കുന്ന സാംസ്‌കാരിക സദസ് പു.ക.സ ജില്ലാ സെക്രട്ടറി ഡോ. സി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കുരിപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയാകും. നാളെ രാവിലെ 9ന് കൊല്ലം സി.ഐ.ടി.യു ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്യും. കെ.ആർ.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്.ബിനുകുമാർ, എൻ.എസ്.ധന്യ, സംസ്ഥാന കമ്മിറ്റി അംഗം ദിവ്യ വിജയ്, സ്വാഗതസംഘം ചെയർമാൻ എക്‌സ്.ഏണസ്റ്റ്, ജില്ല സെക്രടറി ബ്ലെസി ബെന്നി, ജില്ല പ്രസിഡന്റ് ബേബി രജനി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.