photo
യു.ഡി.എഫ് അനുകൂല സർവീസ് സംഘടന സെറ്റോയുടെ നേതൃത്വത്തിൽ നടന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്ക് റാലി ആർ.രാജശേഖരൻ ഉദ്ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി: യു.ഡി.എഫ് അനുകൂല സർവീസ് സംഘടന സെറ്റോയുടെ നേതൃത്വത്തിൽ നടന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്ക് റാലി ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. 1ശതമാനം ഡി.എ കുടിശിക അനുവദിക്കുക, 2019ലെ ശമ്പള കുടിശിക അനുവദിക്കുക, 4 വർഷമായി തടഞ്ഞു വച്ചിരിക്കുന്ന സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പ് അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ജീവനക്കാർ പണിമുടക്ക് നടത്തിയത്. സേറ്റോ താലൂക്ക് ചെയർമാൻ കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻ. ജി.ഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ്‌ നാസർ കരുകുന്നേൽ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ.കെ.എ.ജവാദ് മുഖ്യപ്രഭാഷണം നടത്തി. കെ.ജി.ഒ.യു സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എസ്. ബിനോജ്, കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ പി.മണികണ്ഠൻ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ പ്രദീപ്‌ വാര്യത്ത്, കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം വിനോദ് പിച്ചനാട്ട്, ബി.ടി. ശ്രീജിത്ത്‌, ജെ.ഹരിലാൽ, ജോത്സനിക, ആർ.ജയചന്ദ്രൻ, പി.ആർ.ഉല്ലാസ്, ലാൽ, അനീസ് വഹാബ്, മഠത്തിൽ ബിജു, ഷാജിമോൻ തുടങ്ങിയവർ സംസാരിച്ചു.