കരുനാഗപ്പള്ളി: മാരകായുധവുമായി എത്തി അംഗപരിമിതിയുള്ള തഴവ സ്വദേശിയായ ഷാനവാസിനെകുത്തി പരിക്കേൽപ്പിച്ച പ്രതിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
തൊടിയൂർ, കാട്ടയ്യത്ത് കിഴക്കതിൽ റമീസ്(38) ആണ് പൊലീസിന്റെ പിടിയിലായത്. ഷാനവാസിന്റെ സഹോദരിയുടെ മകനായ ആസിഫിനെ പ്രതിയായ റമീസ് ദേഹോപദ്രവം ഏൽപ്പിച്ചത് ഷാനവാസ് ചോദ്യം ചെയ്യതിനെ തുടർന്നാണ് സംഭവം. 2008 മുതൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ രജി സറ്റർ ചെയ്തിട്ടുള്ള എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ റമീസ്. കരുനാഗപ്പള്ളി ഇൻസ്പെക്ട്‌ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷിഹാസ്, ഷമീർ ഷാജിമോൻ എസ്.സി.പി.ഒമാരായ ഹാഷിം, ദീപ്തി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.