കൊല്ലം: രാജ്യത്ത് ആകമാനമുള്ള നവ വോട്ടർമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തുന്ന സംവാദത്തിൽ കൊല്ലത്തെ യുവാക്കളും പങ്കെടുക്കും. ജില്ലയിൽ കൊല്ലം, ഇരവിപുരം, പുനലൂർ, ചവറ, ചാത്തന്നൂർ, കുന്നത്തൂർ എന്നിവിടങ്ങളിൽ മോദിയുമായുള്ള സംവാദം യുവമോർച്ചയുടെ നേതൃത്വത്തിൽ എൽ.ഇ.ഡി വാളിൽ പ്രദർശിപ്പിക്കും. കൊല്ലം നിയോജകമണ്ഡലത്തിലെ പരിപാടി കൊല്ലം തേവള്ളി റോട്ടറി സെന്റർ ഹാളിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം അറിയിച്ചു.