
കൊല്ലം: ആസ്‌ട്രേലിയൻ സ്വദേശിനിയായ വനിതയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതി പിടിയിൽ. പൊഴിക്കര പുയ്യാവിളയിൽ മുഹമ്മദ് ഷൈനാണ് (28) ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് 4ന് മയ്യനാട് താന്നിയിലുള്ള റിസോർട്ടിന് സമീപം കടലിലേക്ക് ഇറങ്ങി നിന്ന വിദേശ വനിതയെ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു.
തുടർന്ന് യുവതിയുടെ സമീപത്തെത്തിയ പ്രതി ഇവരെ കയറിപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഇരവിപുരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരവിപുരം ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്‌കുമാർ. അജിത്ത്, സി.പി.ഒമാരായ മനോജ്, ദീപു, വി.ദീപു, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.